---
title: "കേളകത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി"
english_title: "Kelakam Vyapari Vyavasayi Ekopana Samithi Independence Day Celebration 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378077/kelakam-vyapari-samithi-independence-day-celebration-august-15`"
published_at: "2026-08-12T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7be6314cfa4_1000228248.jpg"
keywords: ["Kelakam News", "Independence Day 2026", "Vyapari Vyavasayi Ekopana Samithi"]
---

# കേളകത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി

> **Lead Summary:** **കേളകം**: രാജ്യം 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേളകം പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രധാന ആഘോഷം ഒരുക്കുന്നത്.

## Article Content

**കേളകം**: രാജ്യം 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേളകം പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രധാന ആഘോഷം ഒരുക്കുന്നത്.

ഓഗസ്റ്റ് 15 ന്  രാവിലെ 8.30 ന് കേളകം ടൗണിൽ വെച്ച് നടക്കുന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എം.എസ്. തങ്കച്ചൻ ദേശീയ പതാക ഉയർത്തും. തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചും രാജ്യത്തിന്റെ ഐക്യവും പരമാധികാരവും ഉയർത്തിപ്പിടിച്ചും പ്രസംഗങ്ങൾ ഉണ്ടായിരിക്കും.

സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വ്യാപാര മേഖലയിലെ ഐക്യവും ദേശീയബോധവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദി കൂടിയാണ് ഈ പരിപാടി.

ചടങ്ങിൽ കേളകം പഞ്ചായത്ത് യൂണിറ്റിലെ മുഴുവൻ വ്യാപാരി മെമ്പർമാരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പരിപാടി വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

രാജ്യസ്നേഹം ഉണർത്തുന്ന ഗാനങ്ങളും ദേശഭക്തി പ്രസംഗങ്ങളും ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും. സ്വാതന്ത്ര്യസമര കാലത്തെ ഓർമ്മകൾ പുതലമുറയ്ക്ക് പകർന്നു നൽകുക എന്നതും ആഘോഷത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378077/kelakam-vyapari-samithi-independence-day-celebration-august-15`)